കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് നിര്‍ധന യുവതി സഹായം തേടുന്നു

Posted on: January 12, 2018 3:10 pm | Last updated: January 12, 2018 at 3:10 pm
SHARE

കൊടുവള്ളി: കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ മദ്രസാബസാറില്‍ നീറാമ്പുറത്ത് താമസിക്കുന്ന പാറക്കടവില്‍ ഉസ്സയിന്റെ ഭാര്യ റസിയ(34) ഗുരുതരമായ കരള്‍രോഗം ബാധിച്ച് ചികിത്സാ സഹായം തേടുന്നു. ജീവന്‍ നിലനിര്‍ത്തുന്നതിന് അടിയന്തരമായി കരള്‍ മാറ്റിവെക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഏഴും നാലും വയസ്സുള്ള രണ്ട് പെണ്‍മക്കളും കൂലിപ്പണി ചെയത് നിത്യവൃത്തി തേടുന്ന ഭര്‍ത്താവും അടങ്ങുന്ന നിര്‍ധന കുടുംബത്തിന് 40 ലക്ഷത്തിലധികം രൂപ ചെലവ് വരുന്ന ചികിത്സ നടത്താന്‍ നിവൃത്തിയില്ലാത്തതിനാല്‍ നാട്ടുകാര്‍ മുന്‍കൈയെടുത്ത് എം കെ രാഘവന്‍ എം പി, കാരാട്ട് റസാഖ് എം എല്‍ എ, പി ടി എ റഹീം എം എല്‍ എ, എം എ റസാഖ് മാസ്റ്റര്‍, വി എം ഉമര്‍ മാസ്റ്റര്‍ എന്നിവര്‍ മുഖ്യ രക്ഷാധികാരികളും വാര്‍ഡ് കൗണ്‍സിലര്‍ പി പി മൊയ്തീന്‍ കുട്ടി ചെയര്‍നും എന്‍ കെ മുഹമ്മദ് കോയ കണ്‍വീനറും ഒ കെ സത്താര്‍ ട്രഷററുമായി പാറക്കടവില്‍ റസിയ ചികിത്സാ സഹായ കമ്മിറ്റി രൂപവത്കരിച്ചിരിക്കുകയാണ്. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ തുടങ്ങിയവര്‍ കമ്മിറ്റിക്കു വേണ്ട സഹായ സഹകരണങ്ങള്‍ ചെയ്യാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.

സഹായങ്ങള്‍ കൊടുവള്ളി ഫെഡറല്‍ ബേങ്കിലേക്ക് അക്കൗണ്ട് നമ്പര്‍ 10590100235082, IFS C:FDRL0001059  അയക്കാം. ഫോണ്‍ 9947912789, 9495642381, 9846615555.

LEAVE A REPLY

Please enter your comment!
Please enter your name here