ബല്‍റാമിന്റെ നാവ് പിഴുതെടുക്കുമെന്ന് സിപിഎം നേതാവ്

Posted on: January 12, 2018 2:58 pm | Last updated: January 12, 2018 at 2:58 pm
SHARE

പാലക്കാട്: സിപിഎം നേതാക്കളെപ്പറ്റി എന്തെങ്കിലും പറഞ്ഞാല്‍ വി ടി ബല്‍റാം എംഎല്‍എയുടെ നാവ് പിഴുതെടുക്കുമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം ചന്ദ്രന്‍. വി എസ് അച്യുതാനന്ദനെതിരെ അസംബ്ലിയില്‍ നാവുയര്‍ത്താന്‍ ബല്‍റാമിന് ധൈര്യമുണ്ടോയെന്നും അദ്ദേഹം വെല്ലുവിളിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിലാണ് ഇങ്ങനെയെല്ലാം പറയുന്നതെങ്കില്‍ ആ സ്വാതന്ത്ര്യം അനുവദിക്കില്ലെന്നും എം ചന്ദ്രന്‍ പറഞ്ഞു.

അതേസമയം, വിടി ബല്‍റാമിനെതിരെയുള്ള പ്രതിഷേധം തുടരുമെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രന്‍ വ്യക്തമാക്കി. ബല്‍റാമിനെക്കൊണ്ട് മാപ്പുപറയിപ്പിക്കലല്ല സിപിഎമ്മിന്റെ ലക്ഷ്യമെന്നും ബല്‍റാം വേണമെങ്കില്‍ മാപ്പ് പറയട്ടേയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here