സ്‌കൂള്‍ മതിലിടിഞ്ഞ് വീണ് രണ്ടാം ക്ലാസുകാരന്‍ മരിച്ചു

Posted on: January 12, 2018 1:57 pm | Last updated: January 12, 2018 at 2:46 pm
SHARE

ആലപ്പുഴ: സ്‌കൂളിലെ മതിലിടിഞ്ഞ് വീണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. തലവടി ചൂട്ടുമാലില്‍ എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥിയും മുണ്ട്ചിറയില്‍ ബന്‍സന്‍- ആന്‍സമ്മ ദമ്പതികളുടെ മകനുമായ സെബാസ്റ്റ്യന്‍ (ഏഴ്) ആണ് മരിച്ചത്.

സ്‌കൂളിലെ ശുചിമുറിക്ക് സമീപത്തെ മതിലാണ് ഇടിഞ്ഞ് വീണത്. കാലപ്പഴക്കം വന്ന് ദ്രവിച്ച ഭിത്തിയാണ് അപകടം വരുത്തിയത്. ഇടവേള സമയത്ത് മൂത്രമൊഴിക്കാനായി പോയ സമയത്താണ് അപകടമുണ്ടായത്.

അപകടത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. ഇവരെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here