പ്രധാനമന്ത്രി ഇടപെട്ടു; നിയമമന്ത്രിയോട് റിപ്പോര്‍ട്ട് തേടി

Posted on: January 12, 2018 1:14 pm | Last updated: January 13, 2018 at 9:36 am
SHARE

ന്യൂഡല്‍ഹി: കോടതി നിര്‍ത്തിവെച്ച് ജസ്റ്റിസ് ജെ ചെലമേശ്വര്‍ ഉള്‍പ്പെടെ നാല് ജഡ്ജിമാര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ വാര്‍ത്താ സമ്മേളനം നടത്തിയ അസാധാരണമായ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടു. നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനോട് പ്രധാനമന്ത്രി വിഷയത്തില്‍ റിപ്പോര്‍ട്ട് തേടി.

ജസ്റ്റിസ് ജെ ചെലമേശ്വറിനെ കൂടാതെ
ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ് മദന്‍ വി ലോക്കൂര്‍ എന്നീ ജഡ്ജിമാരാണ് വാര്‍ത്താ സമ്മേളനം വിളിച്ചത്. സുഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന സി ബി ഐ പ്രത്യേക കോടതി ജഡ്ജി ബി എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് പ്രതിഷേധം എന്നത് പൊട്ടിത്തെറിയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

2014 ഡിസംബര്‍ ഒന്നിനായിരുന്നു സി ബി ഐ ജഡ്ജി ലോയ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കളും വിവിധ പോലീസ് ഉദ്യോഗസ്ഥരും സംശയ നിഴലിലുണ്ടായിരുന്ന സുഹ്‌റാബുദ്ദീന്‍ കേസില്‍ വാദം കേട്ടിരുന്ന ജഡ്ജിയായിരുന്നു ലോയ. ഇന്ന് ലോയയുടെ കേസ് പരിഗണിച്ച കോടതി മഹാരാഷ്ട്ര സര്‍ക്കാറിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here