നാല് വയസ്സുകാരിയെ അമ്മയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസ്: ഒന്നാം പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

Posted on: January 12, 2018 11:43 am | Last updated: January 12, 2018 at 12:38 pm
SHARE

കൊച്ചി: ചോറ്റാനിക്കരയില്‍ നാല് വയസ്സുകാരിയെ അമ്മയും കാമുകനും സുഹൃത്തും കൊലപ്പെടുത്തിയ കേസില്‍ ഇന്ന് ശിക്ഷ വിധി പറയാനിരിക്കെ ഒന്നാംപ്രതി രഞ്ജിത്ത് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. എറണാകുളം സബ് ജയിലില്‍ വെച്ചാണ് സംഭവം. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രഞ്ജിത്തിന്റെ നില ഗുരുതരമാണെന്നാണ് സൂചന. പ്രതിയുടെ ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് വിധി പ്രഖ്യാപനം തിങ്കളാഴ്ചത്തേക്ക് മാറ്റി.

നേരത്തെ നാലുവയസ്സുകാരിയെ അമ്മയും കാമുകനും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ക്കുള്ള ശിക്ഷ എറണാകുളം പോക്‌സോ കോടതി വിധിക്കാനിരിക്കെയാണ് ഒന്നാം പ്രതിയുടെ ആത്മഹത്യാശ്രമം.

213 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. എല്‍കെജി വിദ്യാര്‍ഥിനിയായ അക്‌സയാണ് കൊല്ലപ്പെട്ടത്. കേസില്‍,
പെണ്‍കുട്ടിയുടെ അമ്മ റാണി, കാമുകന്‍ കോലഞ്ചേരി മീമ്പാറ ഓണംപറമ്പില്‍ രഞ്ജിത്ത്, സുഹൃത്ത് തിരുവാണിയൂര്‍ കാരിക്കോട്ടില്‍ ബേസില്‍ എന്നിവരാണ് പ്രതികള്‍.
റാണി ഭര്‍ത്താവുമായി പിരിഞ്ഞ് ചോറ്റാനിക്കരയില്‍ കാമുകനൊപ്പം വാടകവീട്ടില്‍ താമസിക്കുകയായിരുന്നു. ഈ ബന്ധത്തില്‍ മകളൊരു തടസ്സമായി തോന്നിയതാണ് കൊലപ്പെടുത്താന്‍ കാരണമെന്നാണ് പോലീസ് കേസ്.

LEAVE A REPLY

Please enter your comment!
Please enter your name here