കേരളത്തിന്റെ ഹജ്ജ് ക്വാട്ട 10981

Posted on: January 12, 2018 11:28 am | Last updated: January 12, 2018 at 8:28 pm
SHARE

കൊണ്ടോട്ടി: കേന്ദ്ര ഹജ്ജ് കമ്മിറ്റി വിവിധ സംസ്ഥാനങ്ങള്‍ക്ക് വീതം വെച്ചുകൊണ്ട് അവസാനമായി പുറത്തു വിട്ട ക്വാട്ട യനുസരിച്ച് കേരളത്തിന് ലഭിച്ചത് 10981 സീററ്. 69783 അപേക്ഷകരാണ് ഈ വര്‍ഷം കേരളത്തിലുള്ളത്. ജനസംഖ്യാനുപാതമനുസരിച്ച് കേരളത്തിന്റെ യഥാര്‍ഥ ക്വാട്ട 6383 ആണ്. എന്നാല്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് വിഹിതം വെച്ചതിനു ശേഷവും കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് അധികം ലഭിച്ച സീറ്റുകളും മഹ്‌റമില്ലാത്ത സ്ത്രീകള്‍ക്ക് പ്രത്യേകം നീക്കിവെച്ച സീറ്റുകളുമുള്‍പ്പടെ 10981 സീറ്റുകളാണ് കേരളത്തിന് ലഭിച്ചത്.

ഈ വര്‍ഷം ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നറുക്കെടുപ്പില്ലാതെ തന്നെ മുഴുവന്‍ അപേക്ഷകര്‍ക്കും ഹജ്ജിന് അവസരം ലഭിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here