യുവേഫ ടീമില്‍ നെയ്മര്‍ ഇല്ല

Posted on: January 12, 2018 10:48 am | Last updated: January 12, 2018 at 10:48 am

യുവേഫയുടെ ടീം ഓഫ് ദ ഇയറില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും ഇടം പിടിച്ചു. എന്നാല്‍, പാരിസ് സെയിന്റ് ജെര്‍മെയിന്റെ സൂപ്പര്‍ താരം നെയ്മര്‍ ഈ ടീമില്‍ ഇല്ല.

ചെല്‍സിയുടെ എദെന്‍ ഹസാദാണ് നെയ്മറിനെ പിന്തള്ളി ടീമിലിടം പിടിച്ചത്. മുന്നേറ്റ നിരയില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ കെവിന്‍ ഡി ബ്രൂയിനും ഇടമുണ്ട്. മധ്യനിരയില്‍ റയല്‍ മാഡ്രിഡ് താരങ്ങളായ ടോണി ക്രൂസും ലൂക മോഡ്രിചും. വിംഗ് ബാക്കുകളായി പി എസ് ജിയുടെ ആല്‍വസും റയലിന്റെ മാര്‍സലോയും. സെന്റര്‍ ഡിഫന്‍സില്‍ സെര്‍ജിയോ റാമോസും ചെലെനിയും. ഗോള്‍ കീപ്പര്‍ ജിയാന്‍ ലൂജി ബുഫണ്‍.
ചെല്‍സിയുടെ മിഡ്ഫീല്‍ഡര്‍ എന്‍ ഗോലോ കാന്റെയും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഗോളി ഡേവിഡ് ഡി ഗിയയും ടീമിലിടം നേടാതെ പോയത് അമ്പരപ്പിക്കുന്നതായി.