Connect with us

Kerala

ലോക കേരള സഭ പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ ബഹിഷ്‌കരിച്ചു

Published

|

Last Updated

തേിരുവനന്തപുരം: ലോക കേരള സഭ പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ ബഹിഷ്‌കരിച്ചു. ഇരിപ്പിടം ഒരുക്കിയതില്‍ അവഗണനയുണ്ടായി എന്നാരോപിച്ച് ഇറങ്ങിപ്പോവുകയായിരുന്നു.
വ്യവസായികള്‍ക്കും പിന്നിലായി പ്രതിപക്ഷ ഉപനേതാവിന് സീറ്റ് ഒരുക്കിയതിലായിരുന്നു പ്രതിഷേധം. കക്ഷി നേതാവ് എന്ന പദവി ചെറുതാകാന്‍ പാടില്ല. അതിനാലാണ് ബഹിഷ്‌കരിച്ചത്. പിന്നില്‍ ഇരിക്കുന്നത് കൂടെയുള്ള എംഎല്‍എമാരോടുള്ള അനീതിയാകുമെന്നും എംകെ മുനീര്‍ പറഞ്ഞു.

സംഭവത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും പരാതി നല്‍കുമെന്നും എംകെ മുനീര്‍ അറിയിച്ചു.