ജഡ്ജി ബി എച്ച് ലോയയുടെ മരണം; സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് പരിഗണിക്കും

Posted on: January 12, 2018 8:55 am | Last updated: January 12, 2018 at 11:51 am
SHARE

ന്യൂഡല്‍ഹി: സുഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന സി ബി ഐ പ്രത്യേക കോടതി ജഡ്ജി ബി എച്ച് ലോയയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട്, മഹാരാഷ്ട്ര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ ബി ആര്‍ ലോണ്‍ ഹരജി നല്‍കിയിരുന്നു. ഈ ഹരജി പരിഗണിച്ചാണ് ചീഫ് ജസ്സീസ് ദീപക് മിശ്ര ഉള്‍പ്പെട്ട സുപ്രീം കോടതി ബഞ്ച് ഇന്ന് പരിഗണിക്കാമെന്ന് അറിയിച്ചത്.

2014 ഡിസംബര്‍ ഒന്നിനായിരുന്നു സി ബി ഐ ജഡ്ജി ലോയ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കളും വിവിധ പോലീസ് ഉദ്യോഗസ്ഥരും സംശയ നിഴലിലുണ്ടായിരുന്ന സുഹ്‌റാബുദ്ദീന്‍ കേസില്‍ വാദം കേട്ടിരുന്ന ജഡ്ജിയായിരുന്നു ലോയ.

LEAVE A REPLY

Please enter your comment!
Please enter your name here