നീലക്കുറിഞ്ഞി ഉദ്യാനത്തില്‍ വീണ്ടും സംയുക്ത പരിശോധന നടത്തും

Posted on: January 11, 2018 9:42 pm | Last updated: January 12, 2018 at 9:44 am

തിരുവനന്തപുരം: നീലക്കുറിഞ്ഞി ഉദ്യാനത്തില്‍ വീണ്ടും സംയുക്ത പരിശോധന നടത്തും. വനം,റവന്യു ഉദ്യോഗസ്ഥ സംഘമാണ് പരിശോധന നടത്തുക.
ഉദ്യാനപ്രദേശത്തെ പട്ടയങ്ങളുടെ സാധുത മനസിലാക്കാനാണ് പരിശോധന. ദേവികുളം സബ്കലക്ടറുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുക.
മന്ത്രിമാരുടെ റിപ്പോര്‍ട്ടുകളില്‍ വൈരുദ്ധ്യമുണ്ടായതിനാലാണ് പരിശോധന.

മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. പരിശോധനക്കു ശേഷം മാത്രമേ ഉദ്യാനത്തിന്റെ വിസ്തീര്‍ണത്തില്‍ അടക്കം അന്തിമ തീരുമാനം ഉണ്ടാകുകയുള്ളൂ.