പിങ്ക് കാരവന്‍ യാത്ര അടുത്ത മാസം 28ന്

Posted on: January 11, 2018 9:33 pm | Last updated: January 11, 2018 at 9:33 pm
SHARE

ഷാര്‍ജ: എട്ടാമത് പിങ്ക് കാരവന്‍ യാത്ര അടുത്ത മാസം 28 ആരംഭിക്കുമെന്ന് സംഘാടകര്‍. ഫ്രണ്ട്‌സ് ഓഫ് കാന്‍സര്‍ പേഷ്യന്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടികള്‍ യു എ ഇയില്‍ കാന്‍സര്‍ ബോധവത്കരണവുമായി ലക്ഷ്യമിട്ടുള്ളതാണ്. പ്രധാനമായും സ്ത്രീകളിലുണ്ടാകുന്ന ബ്രസ്റ്റ് കാന്‍സറിനെ മുന്‍കൂട്ടി കണ്ടെത്തി പ്രധിരോധിക്കുന്നതിനാണ് ബോധവല്‍ക്കരണത്തില്‍ പ്രാമുഖ്യം നല്‍കുക. ഏഴ് ദിവസങ്ങള്‍ നീളുന്ന പ്രചാരണ പരിപാടികളില്‍ രാജ്യത്തെ വിവിധ സമൂഹങ്ങള്‍ക്കിടയില്‍ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കും.

യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ പത്‌നിയും എഫ് ഓ സി പി ഫൗണ്ടറും റോയല്‍ പാട്രേണും യൂണിയന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ക്യാന്‍സര്‍ കണ്‍ട്രോള്‍ അംബാസഡറുമായ ശൈഖ ജവഹര്‍ ബിന്‍ത് മുഹമ്മദ് അല്‍ ഖാസിമി പിങ്ക് കാരവന്‍ തിയതി പ്രഖ്യാപിച്ചു. മാനുഷിക മൂല്യങ്ങള്‍ പരിഗണിച്ചാണ് കാരവന്‍ സംഘടിപ്പിക്കുന്നത്. ക്യാന്‍സറിനെ കുറിച്ചുള്ള മിഥ്യാ ധാരണകള്‍ സമൂഹത്തില്‍ നിന്ന് ഉന്മൂലനം ചെയ്ത് രോഗികള്‍ക്ക് ആത്മ വിശ്വാസം പകരുന്നതിനും രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണം കൂടുതല്‍ മികവുറ്റതാക്കുന്നതിനുമാണ് കാരവന്‍ ലക്ഷ്യമിടുന്നതെന്ന് ശൈഖ ജവഹര്‍ ചൂണ്ടിക്കാട്ടി.

 

LEAVE A REPLY

Please enter your comment!
Please enter your name here