ഹെലികോപ്ടര്‍ യാത്ര; മുഖ്യമന്ത്രി ചെയ്തത് തെറ്റല്ലെന്ന് കെഎം മാണി

Posted on: January 11, 2018 8:51 pm | Last updated: January 11, 2018 at 8:51 pm
SHARE

കോട്ടയം: ഓഖി ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് ഹെലികോപ്ടര്‍ യാത്ര നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി കേരളാ കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ കെ.എം മാണി രംഗത്ത്. പിണറായി വിജയന്‍ ചെയ്തത് തെറ്റല്ലെന്നും ഈ വിഷയത്തില്‍ പിണറായിയെ വിമര്‍ഷിക്കിക്കേണ്ട ആവശ്യമില്ലെന്നും മാണി പറഞ്ഞു.

എല്ലാ കാലഘട്ടങ്ങളിലും മന്ത്രിമാരും മുഖ്യമന്ത്രിമാരും ഹെലികോപ്ടറില്‍ യാത്ര ചെയ്യാറുണ്ട്. അത് വലിയ തെറ്റാണെന്ന് തോന്നുന്നില്ല. ദുരിതാശ്വാസ ഫണ്ടില്‍ നിന്നും തുക ചിലവഴിച്ചാല്‍ തുക തിരിച്ച് നല്‍കിയാല്‍ മതിയെന്നും കെഎം മാണി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here