ബ്രൈന്‍ ബാറ്റില്‍ 2018: ബിര്‍ള പബ്ലിക് സകൂള്‍ ജേതാക്കള്‍

Posted on: January 11, 2018 7:10 pm | Last updated: January 11, 2018 at 7:10 pm
SHARE
ബിര്‍ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ജി എസ് പ്രദീപില്‍നിന്ന് ട്രോഫി സ്വീകരിക്കുന്നു

ദോഹ: പാലക്കാട് എന്‍ എസ് എസ് കോളജ് ഓഫ് എന്‍ജിനീയറിംഗ് പൂര്‍വവിദ്യാര്‍ഥികളുടെ ദോഹയിലെ കൂട്ടായ്മയായ അനക്‌സ് ഖത്വര്‍, വെള്ളിയാഴ്ച, ബിര്‍ള പബ്ലിക് സ്‌കൂളില്‍ വെച്ച് ബ്രൈന്‍ ബാറ്റില്‍ 2018 എന്ന പേരില്‍ നടത്തിയ ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരത്തില്‍ ബിര്‍ള പബ്ലിക് സ്‌കൂള്‍ ജേതാക്കാളായി.

പ്രാഥമിക മത്സരത്തില്‍ ഖത്വറിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി നാനൂറോളം കുട്ടികളാണ് പങ്കെടുത്തത്. ഇതില്‍ നിന്നും തിരഞ്ഞെടുത്ത ആറു സ്‌കൂളുകളിലെ കുട്ടികളാണ് ഫൈനലില്‍ മത്സരിക്കാന്‍ യോഗ്യത നേടിയത്. ഡി പി എസ് സ്‌കൂള്‍ രണ്ടാം സ്ഥാനവും ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി. അശ്വമേധം വിപരീത പ്രശ്‌നോത്തരിയിലൂടെ ശ്രദ്ധേയനായ ജി എസ് പ്രദീപ് ക്വിസ് മാസ്റ്ററായിരുന്നു. ക്വിസ് മത്സരത്തിന്റെ ഇടവേളയില്‍ നടന്ന ഖത്വര്‍ റോബോട്ടിക് സെന്ററിലെ അസിം ഹുസൈന്റെ റോബോട്ടിക് ഷോ കുട്ടികള്‍ക്ക് ഈ രംഗത്തെ നൂതന സാങ്കേതിക വിദ്യ പരിചയപ്പെടുത്തി.