ദോഹ മെട്രോയുടെ നിര്‍മാണം 73 ശതമാനം പൂര്‍ത്തിയായി

Posted on: January 11, 2018 7:08 pm | Last updated: January 11, 2018 at 7:09 pm
SHARE

ദോഹ: നിര്‍മാണം പുരോഗമിക്കുന്ന ദോഹ മെട്രോ 73 ശതമാനത്തിലെത്തിയെന്ന് ഗതാഗത മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍ സുലൈത്വി വ്യക്തമാക്കി. ഈ വര്‍ഷം അവസാനത്തോടെ പദ്ധതിയുടെ 90 ശതമാനം പൂര്‍ത്തിയാകും. 2019ല്‍ ഒന്നാംഘട്ടം പൂര്‍ത്തിയാക്കി 2020ല്‍ മെട്രോ സര്‍വീസ് ആരംഭിക്കും.
മെട്രോയുടെ റെഡ് ലൈന്‍ നിര്‍മാണം 93 ശതമാനം പൂര്‍ത്തിയായി. റെഡ് ലൈനിലെ ഇകണോമിക് സോണ്‍, റാസ് അബു ഫന്‍താസ്, വക്‌റ എന്നീ മൂന്നു സ്റ്റേഷനുകളും പൂര്‍ത്തിയായി വരികയാണ്.

ട്രെയിനുകളുടെ പൂര്‍ണതോതിലുള്ള പരീക്ഷണ ഓട്ടം വര്‍ഷാവസാനം തുടങ്ങും.
വക്‌റയില്‍നിന്നും ലുസൈല്‍ വരെയാണ് റെഡ് ലൈന്‍. റെഡ്, ഗ്രീന്‍, ഗോള്‍ഡ്, ബ്ലൂ എന്നീ നാല് ലൈനുകളാണ് ദോഹ മെട്രോയിലുള്ളത്. ഇതില്‍ ആദ്യം പൂര്‍ത്തിയാകുന്നത് റെഡ് ലൈനാണ്. ദോഹ മെട്രോയില്‍ ആകെ നൂറ് സ്റ്റഷനുകളാണുണ്ടാവുക. ഇതില്‍ ആദ്യ ഘട്ടത്തില്‍ 37 സ്റ്റേഷനുകണ്ടാകും. രണ്ടാമത്തെ ഘട്ടത്തില്‍ ബ്ലൂ ലൈനും 63 സ്റ്റേഷനുകളും പൂര്‍ത്തിയാകും. മെട്രോ പദ്ധതി നിശ്ചിത ഷെഡ്യൂളില്‍ പൂര്‍ത്തിയാക്കാനായി തൊഴില്‍ ശേഷി 73,000 ആയി വര്‍ധിപ്പിച്ചിട്ടുണ്ട്. ദോഹ മെട്രോയുടെ ആദ്യ ഘട്ടം പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുന്നതോടെ മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമുള്ള 75 ഡ്രൈവര്‍ രഹിത ട്രെയിനുകളാകും ഓടുക. ഇതില്‍ ഇരുപതോളം വണ്ടികള്‍ ദോഹയിലെത്തി. ലോകത്തെ തന്നെ ഏറ്റവും വേഗമേറിയ ഡ്രൈവര്‍ രഹിത മെട്രോയാണ് ദോഹ. ഓരോ ട്രെയിനിലും ഗോള്‍ഡ്, ഫാമിലി ക്ലാസ്, സ്റ്റാന്‍ഡേര്‍ഡ് എന്നിങ്ങനെ മൂന്ന് കമ്പാര്‍ട്ട്മെന്റുകളുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here