തിരുവനന്തപുരം: ജെഡിയുവിനെ ഇടതു മുന്നണിയിലേക്ക് സ്വാഗതംചെയ്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
മുന്നണി വിട്ടുപോയവരെ തിരികെ എത്തിക്കണമെന്നത് എല്‍ഡിഎഫ് നയമാണെന്നും ജെഡിയുവിന് ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും കാനം പറഞ്ഞു.എന്നാല്‍ കേരള കോണ്‍ഗ്രസ്(എം)ന്റെ കാര്യത്തില്‍ നിലപാടില്‍ മാറ്റമില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു.
നേരത്തെ ജെഡിയുവിനെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുന്നണിയിലേക്ക് സ്വാഗതംചെയ്തിരുന്നു.
അതേസമയം വീരേന്ദ്രകുമാറിന്റെ അധികാരക്കൊതിയാണ് മുന്നണി മാറാനുള്ള തീരുമാനത്തിന് കാരണമെന്ന് യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ പ്രതികരിച്ചു.