Connect with us

Kerala

ഓഖി; തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ സംസ്‌കാരം ഒരാഴ്ചയ്ക്കു ശേഷം:മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

Published

|

Last Updated

തിരുവനന്തപുരം: ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ സംസ്‌കാരം ഒരാഴ്ചയ്ക്ക് ശേഷം നടത്തുമെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. മറ്റുസംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ വിവരം തേടിയിട്ടുണ്ട്. ഇവരുടെകൂടി ഡിഎന്‍എ വിവരങ്ങള്‍ പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.

ഓഖി ദുരന്തത്തില്‍ ഇനിയും കണ്ടെത്താനുള്ളത് 113 പേരെയാണ്. ഇവരെ ജീവനോടെ തിരികെ ലഭിക്കുമെന്ന് പ്രതീക്ഷയില്ല. ഇതുവരെ തിരിച്ചറിഞ്ഞത് 39 മൃതദേഹങ്ങളാണ്. 1,168 പേരെ രക്ഷപ്പെടുത്താനായെന്നും മന്ത്രി പറഞ്ഞു.

Latest