Connect with us

National

യോഗിയുടെ ഭരണത്തില്‍ പത്ത് മാസത്തിനിടെ നടന്നത് 30 ഏറ്റുമുട്ടല്‍ കൊലകള്‍

Published

|

Last Updated

ലക്‌നോ: യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ പത്ത് മാസത്തിനിടെ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത് 30 പേര്‍. സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം 921 ഏറ്റുമുട്ടലുകളാണ് സംസ്ഥാനത്ത് നടന്നത്.

യോഗി സര്‍ക്കാര്‍ അധികാരത്തിലെത്തി ആറ് മാസങ്ങള്‍ക്കകം 19 ഏറ്റുമുട്ടല്‍ കൊലകളാണ് നടന്നത്. തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാറിന് നോട്ടീസ് നല്‍കിയിരുന്നു. അതിന് ശേഷവും എട്ട് ഏറ്റുമുട്ടലുകളുണ്ടായി. ഈ വര്‍ഷം മൂന്ന് ഏറ്റുമുട്ടലുകള്‍ നടന്നു. ഇക്കാലയളവില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അടക്കം എട്ട് പേരാണ് കൊല്ലപ്പെട്ടത്.

സംസ്ഥാനത്ത് പത്ത് മാസത്തിനിടെ നടന്ന ഏറ്റുമുട്ടലുകളില്‍ 196 പേരെ പരുക്കുകളോടെ പിടികൂടി. 2,214 പേരെ അറസ്റ്റ് ചെയ്തു, 210 പോലീസുകാര്‍ക്കും പരുക്കേറ്റതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

Latest