Connect with us

International

തന്നെ പിന്തുണയ്ക്കാത്ത മാധ്യമങ്ങള്‍ക്ക് നിലനില്‍പ്പുണ്ടാകില്ലെന്ന് ട്രംപ്

Published

|

Last Updated

വാഷിംഗ്ടണ്‍: തന്നെ പിന്തുണയ്ക്കാത്ത മാധ്യമങ്ങള്‍ക്ക് നിലനില്‍പ്പുണ്ടാകില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മാധ്യമങ്ങള്‍ തന്നെ പിന്തുണക്കാതിരുന്നാല്‍ അവരുടെ ബിസിനസിനെ ബാധിക്കുമെന്നും ഇത്തരം മാധ്യമങ്ങള്‍ക്ക് റേറ്റിംഗ് ലഭിക്കില്ലെന്നും മന്ത്രിസഭയിലെ അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ ട്രംപ് പറഞ്ഞു.

കുടിയേറ്റവുമായി ബന്ധപ്പെട്ട് ട്രംപും പാര്‍ലിമെന്റ് അംഗങ്ങളും തമ്മില്‍ നടക്കുന്ന ചര്‍ച്ചകളില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് മാധ്യമങ്ങളുടെ റേറ്റിംഗ് വര്‍ധിച്ചിരുന്നു. റേറ്റിംഗ് വര്‍ധനയെത്തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരില്‍നിന്ന് തനിക്ക് വലിയ അഭിനന്ദനങ്ങള്‍ ലഭിച്ചതായും ട്രംപ് പറഞ്ഞു.

Latest