Connect with us

Kerala

ലാവ്‌ലിന്‍ കേസ്: പിണറായിക്ക് സുപ്രീം കോടതി നോട്ടീസ്

Published

|

Last Updated

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി
വിജയന്‍ അടക്കം മൂന്ന് പേര്‍ക്ക് സുപ്രീം കോടതി നോട്ടീസ്. പിണറായിയെ കൂടാതെ കേസില്‍ കുറ്റവിമുക്തരാക്കപ്പെട്ട എ ഫ്രാന്‍സിസ്, മോഹനചന്ദ്രന്‍ എന്നിവര്‍ക്കാണ് കോടതി നോട്ടീസയച്ചത്. മൂവരെയും കുറ്റവിമുക്തരാക്കിയ
ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീലിലാണ് കോടതി നടപടി.
കെ ജി രാജശേഖരന്‍ നായര്‍, ആര്‍ ശിവദാസന്‍, കസ്തൂരിരംഗ അയ്യര്‍ എന്നീ മൂന്ന് പ്രതികളുടെ വിചാരണ സുപ്രീം കോടതി സ്‌റ്റേ ചെയ്തു.

കേസിലെ ഏഴാം പ്രതിയായിരുന്ന പിണറായിക്ക് പുറമേ ഊര്‍ജവകുപ്പിലെ മുന്‍സെക്രട്ടറി കെ മോഹനചന്ദ്രന്‍, മുന്‍ ജോയന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെയും കുറ്റവിമുക്തരാക്കിയ വിചാരണക്കോടതിവിധി ഹൈക്കോടതി സിംഗിള്‍ ബഞ്ച് ശരിവെച്ചിരുന്നു. തുടര്‍ന്നാണ് സിബിഐ സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്. വൈദ്യുതിവകുപ്പിലെ മുന്‍ ഉദ്യോഗസ്ഥരും രണ്ടും മൂന്നും നാലും പ്രതികളുമായ കെ ജി രാജശേഖരന്‍ നായര്‍, ആര്‍ ശിവദാസന്‍, കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ ജലവൈദ്യുത നിലയങ്ങളുടെ കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്‌ലിന് നല്‍കിയതില്‍ 374 കോടി രൂപയുടെ ക്രമക്കേട് നടന്നു എന്നാണ് കേസ്. 2013ലാണ് പിണറായി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ വിധി വന്നത്. ഇതിനെതിരെയായിരുന്നു സിബിഐയുടെ റിവിഷന്‍ ഹര്‍ജി നല്‍കിയത്.

Latest