ആകാശ യാത്രാ വിവാദം: മുഖ്യമന്ത്രിയെ പിന്തുണച്ച് മുന്‍ ചീഫ് സെക്രട്ടറി

Posted on: January 11, 2018 10:40 am | Last updated: January 11, 2018 at 2:36 pm
SHARE

തിരുവനന്തപുരം: ഹെലിക്കോപ്റ്റര്‍ യാത്രാ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് മുന്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാം രംഗത്ത്.
ഇതിന് മുമ്പും ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് ഇത്തരം യാത്രകള്‍ അനുവദിച്ചിട്ടുണ്ടെന്നും താന്‍ പറഞ്ഞിട്ടാണ് ഹെലികോപ്റ്റര്‍ ഒരുക്കുന്നതിന് റവന്യൂ സെക്രട്ടറി ഉത്തരവിട്ടതെന്നും കെ എം എബ്രഹാം പറഞ്ഞു.

ഇത്തരം ഫണ്ട് ഉപയോഗത്തെ സിഎജി എതിര്‍ത്തിട്ടില്ല. ദുരിതാശ്വാസ ഫണ്ടിലെ പത്ത് ശതമാനം സംസ്ഥാന വിഹിതമാണ്. ഏറ്റവും പ്രധാന യോഗമായതുകൊണ്ടാണ് ഹെലിക്കോപ്റ്റര്‍ വാടകക്കെടുത്തത്. മുഖ്യമന്ത്രി വന്നതുകൊണ്ടാണ് അടിയന്തര കേന്ദ്ര സഹായം ലഭിച്ചതെന്നും കെ എം എബ്രഹാം പറഞ്ഞു.