Connect with us

International

പ്രളയം; മണ്ണിടിച്ചില്‍: കാലിഫോര്‍ണിയയില്‍ 17 പേര്‍ മരിച്ചു

Published

|

Last Updated

സാന്‍ഫ്രാന്‍സിസ്‌കോ: കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും തെക്കന്‍ കാലിഫോര്‍ണിയയില്‍ 17 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. 13 പേരെ കാണാതായി. 163 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നൂറോളം വീടുകള്‍ പൂര്‍ണമായും മുന്നൂറോളം വീടുകള്‍ ഭാഗികമായും നശിച്ചു.

പലസ്ഥലങ്ങളും മണ്ണ് വന്ന് മൂടികിടക്കുകയാണ്. അന്‍പത് പേരെ സുരക്ഷാ സേന രക്ഷപ്പെടുത്തി. പ്രധാനപ്പെട്ട ഹൈവേയടക്കം കാലിഫോര്‍ണിയയിലെ റോഡുകള്‍ പലതും മണ്ണിടിച്ചിലിനെ തുടര്‍ന്ന് അടച്ചു.

ലോസ് ആഞ്ചലസ് നഗരത്തിന് വടക്കുപടിഞ്ഞാറുള്ള മോണ്ടിസിറ്റോ, കാര്‍പെന്റിരിയ മേഖലകളിലാണ് ചൊവ്വാഴ്ച കനത്ത പേമാരിയുണ്ടായത്. തുടര്‍ന്ന് പ്രളയവും മണ്ണിടിച്ചിലുമുണ്ടായി. നദികള്‍ കരകവിഞ്ഞൊഴുകി.

---- facebook comment plugin here -----

Latest