Connect with us

Ongoing News

തൃത്താലയില്‍ യുഡിഎഫ് ഹര്‍ത്താല്‍ തുടങ്ങി

Published

|

Last Updated

പാലക്കാട്: വി ടി ബല്‍റാം എംഎല്‍എക്കെതിരായ കൈയേറ്റത്തില്‍ പ്രതിഷേധിച്ച് തൃത്താല നിയോജക മണ്ഡലത്തില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ജില്ലയിലുടനീളം മണ്ഡലം അടിസ്ഥാനത്തില്‍ യുഡിഎഫ് പ്രതിഷേധവും സംഘടിപ്പിക്കുന്നുണ്ട്.

ഇന്നലെയാണ് വി ടി ബല്‍റാം എംഎല്‍എക്ക് നേരെ സിപിഎം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൈയേറ്റമുണ്ടായത്. എംഎല്‍എക്ക് നേരെ ചീമുട്ടയേറും കല്ലേറുമുണ്ടായി. തുടര്‍ന്ന് സി പി എം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പോലീസുകാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമടക്കം 30 ഓളം പേര്‍ക്ക് പരുക്കേറ്റു. കല്ലേറില്‍ എം എല്‍ എയുടെ വാഹനത്തിന്റെ ചില്ല് തകര്‍ന്നു.

ഇന്നലെ രാവിലെ 10.30ന് എം എല്‍ എ കപ്പൂര്‍, കാഞ്ഞിരത്താണി ജംഗ്ഷനിലെ സ്വകാര്യ ലാബ് ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു സംഭവം. എ കെ ജിക്കെതിരായ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് തൃത്താലയില്‍ ബല്‍റാം പങ്കെടുക്കുന്ന പരിപാടികള്‍ ബഹിഷ്‌കരിക്കാന്‍ സി പി എം നേരത്തെ തീരുമാനിച്ചു.

---- facebook comment plugin here -----

Latest