Connect with us

Sports

സ്‌കീയിംഗില്‍ അഭിമാനമായി ആഞ്ചല്‍

Published

|

Last Updated

ചണ്ഡീഗഡ്: തുര്‍ക്കിയിലെ മഞ്ഞുപാളികളിലൂടെ അതിവേഗം കുതിച്ച് ഇന്ത്യയും ചരിത്രമെഴുതി ! ശൈത്യ മേഖലകളില്‍ മാത്രം സംഘടിപ്പിക്കന്ന സ്‌കീയിംഗില്‍ ഇതാദ്യമായി ഇന്ത്യക്ക് അന്താരാഷ്ട്ര മെഡല്‍ ലഭിച്ചിരിക്കുന്നു. 21 കാരിയായ ആഞ്ചല്‍ താക്കൂറാണ് രാജ്യത്തിന്റെ അഭിമാന നക്ഷത്രമായത്.

അന്താരാഷ്ട്ര സ്‌കീയിങ് ഫെഡറേഷന്‍ സംഘടിപ്പിച്ച ആല്‍പൈന്‍ എഡെര്‍ 3200 കപ്പിലാണ് ആഞ്ചല്‍ രാജ്യത്തിനു വെങ്കലം സമ്മാനിച്ചത്.
സ്ലാലോം റേസ് വിഭാഗത്തിലായിരുന്നു ആഞ്ചല്‍ മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തത്. മാസങ്ങള്‍ നീണ്ട പരിശീലനത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്ന് ആഞ്ചല്‍ പ്രതികരിച്ചു. മണാലിയിലെ ചെറിയ ഗ്രാമങ്ങളിലൊന്നായ ബുറുവയില്‍ നിന്നുള്ള താരമാണ് ആഞ്ചല്‍. മല്‍സരത്തിന്റെ തുടക്കത്തില്‍ തന്നെ നല്ലൊരു ലീഡ് നേടാന്‍ കഴിഞ്ഞു. ഇതാണ് മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യാന്‍ സഹായിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു. സ്‌കീയിംഗില്‍ അപൂര്‍വ നേട്ടം കൈവരിച്ചതില്‍ അഭിമാനിക്കുന്നുന്നെ് ആഞ്ചലിന്റെ പിതാവ് രോഹന്‍ താക്കൂര്‍ പറഞ്ഞു.

വിന്റര്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ജനറല്‍ സെക്രട്ടറി കൂടിയാണ് റോഷന്‍. പിതാവില്‍ നിന്നാണ് സ്‌കീയിങിന്റെ ബാലപാഠങ്ങള്‍ ആഞ്ചല്‍ പഠിക്കുന്നത്. മുന്‍ ഒളിംപ്യന്‍ ഹീരാ ലാലിനു കീഴില്‍ പരിശീലനം ആരംഭിച്ചതാണ് കരിയറില്‍ നിര്‍ണായകമായത്.

 

Latest