Connect with us

Kerala

മോണാ ആക്ട് വേദിയില്‍ നിറഞ്ഞുനിന്നത് നൗഷാദ് മാഷും ശിഷ്യരും

Published

|

Last Updated

നൗഷാദും ശിഷ്യരും കലോത്സവ നഗരിയില്‍

തൃശൂര്‍: സംസ്ഥാന കലോത്സവത്തിന്റെ സമാപന ദിവസം ടൗണ്‍ഹാളില്‍ നടന്ന ഹയര്‍ സെക്കന്‍ഡറി വിഭാഗം പെണ്‍കുട്ടികളുടെ മോണാക്ടില്‍ വിരിഞ്ഞത് നൗഷാദിന്റെ ചെമ്പകങ്ങള്‍. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി കലാഭവന്‍ നൗഷാദിനാണ് കലോത്സവത്തില്‍ മിന്നും നേട്ടം കൈവരിക്കാനായത്.
നൗഷാദിന്റെ അഞ്ച് ശിഷ്യകളാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗം മോണാക്ടില്‍ പങ്കെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കിയത്. വ്യത്യസ്ത ആനുകാലിക വിഷയങ്ങളില്‍ വ്യത്യസ്ത ഭാവാഭിനയങ്ങളാണ് അരങ്ങില്‍ അവതരിപ്പിച്ചത്. ഇത്തവണ കലോത്സവത്തിന് എട്ട് ആനുകാലിക പ്രസ്‌ക്തിയുള്ള വിഷയങ്ങളുമായാണ് നൗഷാദും കുട്ടികളും കലോത്സവത്തിനെത്തിയത്.

എല്ലാ വര്‍ഷവും സംസ്ഥാന കലോത്സവത്തില്‍ പത്ത് മുതല്‍ മുപ്പത് വരെ കുട്ടികള്‍ നൗഷാദിന്റെ കീഴില്‍ മത്സരിക്കാനെത്തുന്നുണ്ട്. ഇരുപ്പത്തിയഞ്ച് വര്‍ഷമായി നൗഷാദ് നാടകം, മോണോ ആക്ട് എന്നീ ഇനങ്ങളില്‍ കുട്ടികളെ പരിശീലിപ്പിക്കുന്നു.
എല്ലാ വര്‍ഷവും സംസ്ഥാന കലോത്സവത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ തന്റെ കുട്ടികള്‍ സ്വന്തമാക്കിയിരിക്കുമെന്നാണ് തികച്ചും ആത്മ വിശ്വാസത്തോടെ നൗഷാദ് പറയുന്നത്. അഭിനയത്തോടുള്ള തീവ്രമായ ബന്ധമാണ് സര്‍ക്കാര്‍ ജീവനക്കാരനായ നൗഷാദിനെ ഇത്തരമൊരു കലായജ്ഞത്തിലേക്ക് നയിച്ചത്. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലെ കുട്ടികളെയും നൗഷാദ് പരിശീലിപ്പിക്കുന്നുണ്ട്.

 

കോഴിക്കോട്