ഐ എസ് ആര്‍ ഒക്ക് പുതിയ മേധാവി

Posted on: January 10, 2018 10:47 pm | Last updated: January 10, 2018 at 11:49 pm
SHARE

ന്യൂഡല്‍ഹി: ശാസ്ത്രജ്ഞന്‍ കെ ശിവനെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ (ഐ എസ് ആര്‍ ഒ) പുതിയ ചെയര്‍മാനായി നിയമിച്ചു.

കാലാവധി പൂര്‍ത്തിയാക്കിയ നിലവിലെ ചെയര്‍മാന്‍ എ എസ് കിരണ്‍ കുമാറിന്റെ ഒഴിവില്‍ അടുത്ത മൂന്ന് വര്‍ഷത്തേക്കാണ് നിയമനം.

വിക്രം സാരാഭായി സ്‌പേസ് സെന്ററിന്റെ ഡയറക്ടറാണ് നിലവില്‍ ശിവന്‍. 1982ലാണ് കെ ശിവന്‍ ഐ എസ് ആര്‍ ഒയില്‍ ചേരുന്നത്. പി എസ് എല്‍ വിയുടെ രൂപകല്‍പ്പനയിലും വികസനത്തിലും വിക്ഷേപണത്തിലും ശിവന്റെ പ്രവര്‍ത്തന സാന്നിധ്യമുണ്ടായിരുന്നു. തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here