മെഴ്‌സിഡസ്-മേബാച്ച് എസ് 650 ഓട്ടോ എക്‌സ്‌പോയിലെത്തും

Posted on: January 10, 2018 11:21 pm | Last updated: January 10, 2018 at 11:21 pm
SHARE

കൊച്ചി: ഫെബ്രുവരിയില്‍ ന്യൂഡല്‍ഹിയില്‍ ആരംഭിക്കുന്ന 14ാമത് ഓട്ടോ എക്‌സ്‌പോയില്‍ ആഡംബരത്തിന്റെ അവസാന വാക്കായ മെഴ്‌സിഡസ്-മേബാച്ച് എസ് 650 അടക്കമുള്ള സവിശേഷ ഉത്പന്നങ്ങള്‍ മെഴ്‌സിഡസ്-ബെന്‍സ് ഇന്ത്യ അവതരിപ്പിക്കും.

കമ്പനിയുടെ ആലോചനയിലിരിക്കുന്ന ഇലക്ട്രിക് കാറായ ഇക്യൂ, എസ്‌യുവിയോട് സാമ്യമുള്ള ഓള്‍-റൗണ്ടര്‍ ന്യൂ ഇ- ക്ലാസ് ഓള്‍ ടെറൈന്‍, മെഴ്‌സിഡസ് എ എം ജി പെട്രൊനാസ് എഫ് 1 ടീം കാര്‍ എന്നിവയാണ് ഇത്തവണത്തെ ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കപ്പെടുന്ന മെഴ്‌സിഡസ്-ബെന്‍സിന്റെ ഇതര ഉത്പന്നങ്ങള്‍.
2016ലെ പാരീസ് മോട്ടോര്‍ ഷോയില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കപ്പെട്ട ഇ ക്ലാസ് ഓള്‍-ടെറൈന്‍ അടുത്ത വര്‍ഷാവസാനം ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായിത്തുടങ്ങും. മേബാച്ചും 2018ല്‍ തന്നെ ഇന്ത്യന്‍ വിപണിയിലെത്തും.

 

 

LEAVE A REPLY

Please enter your comment!
Please enter your name here