ഐഎസ്എല്‍: ഹാട്രിക് നേട്ടവുമായി ഇയാന്‍ ഹ്യൂം; കേരള ബ്ലാസ്‌റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം

Posted on: January 10, 2018 10:01 pm | Last updated: January 11, 2018 at 10:28 am

ന്യൂഡല്‍ഹി: ഹ്യൂമേട്ടന്‍ ഹാട്രിക്ക് നേടി ; കേരള ബ്ലാസ്റ്റേഴ്‌സിന് സീസണില്‍ ആദ്യ എവേ ജയം ! ഇയാന്‍ ഹ്യൂമിന്റെ ഹാട്രിക് മികവില്‍ കേരള ബ്ലാസ്റ്റേഴ്‌സ് 3-1ന് ഡല്‍ഹി ഡൈനമോസിനെ പരാജയപ്പെടുത്തി. 12, 78, 83 മിനിറ്റുകളിലായിരുന്നു കനേഡിയന്‍ സ്‌ട്രൈക്കറുടെ ഗോള്‍ വര്‍ഷം. ഡല്‍ഹിക്കുവേണ്ടി 44 ാം മിനിറ്റില്‍ പ്രീതം കോത്തല്‍ ആശ്വാസ ഗോള്‍ നേടി.ന്യൂഡല്‍ഹി: ഹ്യൂമേട്ടന്‍ ഹാട്രിക്ക് നേടി ; കേരള ബ്ലാസ്റ്റേഴ്‌സിന് സീസണില്‍ ആദ്യ എവേ ജയം ! ഇയാന്‍ ഹ്യൂമിന്റെ ഹാട്രിക് മികവില്‍ കേരള ബ്ലാസ്റ്റേഴ്‌സ് 3-1ന് ഡല്‍ഹി ഡൈനമോസിനെ പരാജയപ്പെടുത്തി. 12, 78, 83 മിനിറ്റുകളിലായിരുന്നു കനേഡിയന്‍ സ്‌ട്രൈക്കറുടെ ഗോള്‍ വര്‍ഷം. ഡല്‍ഹിക്കുവേണ്ടി 44 ാം മിനിറ്റില്‍ പ്രീതം കോത്തല്‍ ആശ്വാസ ഗോള്‍ നേടി. ആദ്യ പകുതിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സും ഡല്‍ഹി ഡൈനാമോസും 1-1നു ഒപ്പത്തിനൊപ്പം. ഈ ജയത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് 11 പോയിന്റുമായി ആറാം സ്ഥാനത്തെത്തി. ഡല്‍ഹി അവസാന സ്ഥാനത്തു തുടര്‍ന്നു. കേരള ബ്ലാസറ്റേഴ്‌സിന്റെ ആദ്യ എവേ വിജയം ആണിത്. ഡല്‍ഹി 4-1-4- 1 ഫോര്‍മേഷനിലും കേരള ബ്ലാസ്‌റ്റേഴ്‌സ് 4-2-3-1 ഫോര്‍മേഷനിലുമായിരുന്നു ടീമിനെ വിന്യസിച്ചത്.  ആദ്യ മിനിറ്റില്‍ തന്നെ ഡല്‍ഹി  എതിരാളികളുടെ ബോക്‌സിലേക്കു ഇരച്ചുകയറി. കോര്‍ണര്‍ വഴങ്ങി ബ്ലാസ്‌റ്റേഴ്‌സ് രക്ഷപ്പെട്ടു. ആറം മിനിറ്റില്‍ ചാങ്‌തെ മുന്നു കേരള ബ്ലാസറ്റേഴ്‌സിന്റെ കളിക്കാരെ മറികടന്നു  തൊടുത്തുവിട്ട ഷോട്ട് ലക്ഷ്യം പിഴച്ചതിനാല്‍ ബ്ലാസറ്റേഴ്‌സ് വീണ്ടും രക്ഷപ്പെട്ടു. എന്നാല്‍ ഡല്‍ഹിയുടെ ഇരച്ചു കയറ്റത്തിനിടെ കേരള ബ്ലാസറ്റേഴ്‌സ് പന്ത്രണ്ടാം മിനുട്ടില്‍ സ്‌കോര്‍ ചെയ്തു. ഫ്രീ കിക്കിനെ തുടര്‍ന്നാണ് ഗോള്‍ വന്നത്. സെന്റര്‍ സര്‍ക്കിളിനു സമീപം ലഭിച്ച ഫ്രീകിക്ക് ഹെഡ്ഡറിലൂടെ കറേജ് പെര്‍ക്കൂസനിലേക്കു വന്നു.

പന്തുമായി കുതിച്ച പെര്‍ക്കൂസന്‍ ബോക്‌സിനു പുറത്തു നിന്നും റൗളിന്‍സണ്‍ റോഡ്രിഗസിനെ ഡ്രിബിള്‍ ചെയ്തു ഗബ്രിയേല്‍ ചിചിറോയുടെ കാലുകള്‍ക്കിടയിലൂടെ നല്‍കിയ പാസ് അഡ്വാന്‍സ് ചെയ്തു വന്ന ഡര്‍ഹിയുടെ ഗോള്‍കീപ്പറിനെയും മറികടന്നു മുന്നോട്ടു നീങ്ങി. നിലംപറ്റെ ഒഴുകി വന്ന ഇയാന്‍ ഹ്യൂം പന്ത് നെറ്റിലേക്കു ചെത്തിയിട്ടു (1-0). ഹ്യൂമിന്റെ ഈ സീസണിലെ ആദ്യ ഗോള്‍ ആണിത്.   19 ാം മിനിറ്റില്‍ ഇയാന്‍ ഹ്യൂമിനു റൗളിന്‍സണ്‍ റോഡ്രിഗസുമായി കൂട്ടിയിടിച്ചു തലയ്ക്കു പരുക്കേറ്റു. എങ്കിലും ബാന്‌ഡേജുമായി ഹ്യൂം തിരിച്ചുവന്നു. ഡല്‍ഹി ഒന്നാം പകുതി അവസാനിക്കുന്നതിനു മുന്‍പ് സമനില ഗോള്‍ കണ്ടെത്തി. ഫ്രീ കിക്കിനെ തുടര്‍ന്നാണ് ഡല്‍ഹിയുടെ സമനില ഗോള്‍ . റോമിയോ ഫെര്‍ണാണ്ടസിന്റെ വളഞ്ഞു ബോക്‌സിലേക്കു എത്തിയ പന്ത്  കാത്തു നിന്ന ഡല്‍ഹി ക്യാപ്റ്റന്‍ പ്രീതം കോട്ടാല്‍ ഹെഡ്ഡറിലൂടെ വലയിലെത്തിച്ചു (1-1).  ആദ്യപകുതിയില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് ആദ്യ മാറ്റം വരുത്തി. കാല്‍ മസിലിനേറ്റ പരുക്ക്   കാരണം ബെര്‍ബറ്റോവിനു പകരം മാര്‍ക്ക് സിഫിനിയോസ് എത്തി.  സിഫിനിയോസുമായി കൂട്ടിയിടിച്ചു ഡല്‍ഹി ഗോള്‍ കീപ്പര്‍ സാബിയര്‍ ഇരുറ്റഗുനെയ്ക്കു പരുക്കേറ്റു.

പകരം  അര്‍ണാബ് ദാസ് ശര്‍മ്മയും  ഇറങ്ങി. ആദ്യപകുതിയിലെപ്പോലെ ഇയാന്‍ ഹ്യൂം ഡല്‍ഹിയെ ഞെട്ടിച്ചുകൊണ്ട് 78 ാം മിനിറ്റില്‍ മാസ്മരിക ഗോള്‍ നേടി. ത്രോ ഇന്നില്‍ നിന്നും ലഭിച്ച പന്തുമായി കുതിച്ച ഇയാന്‍ഹ്യൂം രണ്ട്   ഡല്‍ഹി കളിക്കാരെ ഡ്രിബിള്‍ ചെയ്തു അസാധ്യമായ ആംഗിളില്‍ രണ്ടാം പോസ്റ്റിലേക്കു കിടിലന്‍ ഗ്രൗണ്ടറിലൂടെ പന്തുപായിച്ചു വലകുലുക്കി (2-1). രണ്ടാം ഗോളോടെ കേരള ബ്ലാസ്‌റ്റേഴ്‌സിനു നഷ്ടപ്പെട്ട ആവേശം തിരിച്ചുകിട്ടി.  83 ാം മിനിറ്റില്‍ ഇയാന്‍ ഹ്യൂം ഹാട്രിക്ക്  നേടി. ബ്ലാസറ്റേഴ്‌സ് ഗോളി എടുത്ത ഫ്രി കീക്കില്‍ മൈതാന മധ്യത്തില്‍ നിന്നും മാര്‍ക്ക് സിഫിനിയോസിന്റെ ഹെഡ്ഡറുമായി കുതിച്ച ഇയാന്‍ ഹ്യൂം ഡല്‍ഹിയുടെ റോവില്‍സണെയും മറികടന്നു ഡ്ല്‍ഹിയുടെ ഗോള്‍ കീപ്പറിന്റെ തലയ്ക്കു മുകളിലൂടെ വലയിലേക്കു തൊടുത്തുവിട്ടു (3-1). ഇയാന്‍ എഡ്വേര്‍ഡ്  ഹ്യൂമിന്റെ ഈ സീസണിലെ ആദ്യ ഹാട്രിക്കും ഐ.എസ്.എല്ലില്‍ ഹ്യൂമിന്റെ മൂന്നാമത്തെ ഹാട്രിക്കും കൂടിയാണിത് ..