മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്ര; വിശദീകരണം ലഭിച്ചുവെന്ന് റവന്യുമന്ത്രി

Posted on: January 10, 2018 8:02 pm | Last updated: January 10, 2018 at 8:02 pm
SHARE

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് മുഖ്യമന്ത്രി പണറായി വിജയന്‍ ഹെലികോപ്ടര്‍ യാത്ര നടത്തിയതിന് വിശദീകരണം ലഭിച്ചുവെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍. റവന്യു സെക്രട്ടറിയാണ് വിശദീകരണം നല്‍കിയത്.

ഏത് സാഹചര്യത്തിലാണ് ഉത്തരവിറക്കിയതെന്ന് വിശദീകരിച്ചു. തുടര്‍ നടപടികളെ കുറിച്ച് പിന്നീട് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം ഓഖി ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് ആകാശയാത്ര നടത്തിയതിന് വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തി.

മോഷണം നടത്തിയെന്ന മട്ടിലാണ് ചിലരുടെ പ്രചാരണം. ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിച്ച കേന്ദ്രസംഘത്തെ കണ്ടില്ലെങ്കില്‍ അതാവും പിന്നീട് വിവാദ വിഷയം. ഹെലികോപ്റ്ററില്‍ മാത്രമല്ല, മുഖ്യമന്ത്രിയും മന്ത്രിമാരും ഏതുവാഹനത്തില്‍ യാത്ര ചെയ്താലും ചെലവു വഹിക്കുന്നതു സര്‍ക്കാരാണ്. എന്നാല്‍ ഏതു കണക്കില്‍നിന്നാണ് ഇതെന്ന് ഒരു മന്ത്രിമാരും അന്വേഷിക്കാറില്ല. അതെല്ലാം ഉദ്യോഗസ്ഥരുടെ ചുമതലയാണ്. ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കലല്ല തന്റെ പണിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here