മുജാഹിദ് വേദികളില്‍ പങ്കെടുത്താല്‍ സംഘടനാ സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്യുമെന്ന് ഇകെ വിഭാഗം സമസ്ത

Posted on: January 10, 2018 8:26 pm | Last updated: January 10, 2018 at 8:26 pm
SHARE

കോഴിക്കോട്: മുജാഹിദ്, ജമാഅത്ത് തുടങ്ങിയ ബിദഈ കക്ഷികളുടെ ആദര്‍ശ പരിപാടികളില്‍ പങ്കെടുക്കരുതെന്ന മുന്‍ നിലപാടില്‍ നിന്നും യാതൊരു മാറ്റവുമില്ലെന്ന് സമസ്ത ഇകെ വിഭാഗം മുശാവറ വ്യക്തമാക്കി. പോഷക സംഘടകളുടേയും സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ അത്തരം പരിപാടികളില്‍ പങ്കെടുത്താല്‍ തല്‍സ്ഥാനങ്ങള്‍ക്ക് അയോഗ്യരായിരിക്കും.

തങ്ങള്‍ എന്നും സുന്നീ ഐക്യത്തിനു വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണെന്നും ആ നിലപാട് തുടര്‍ന്നും പിന്തുടരുമെന്നും പസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വ്യക്തമാക്കി.

ുത്തലാഖ് നിരോധന ബില്ല് ശരീഅത്ത് വിരുദ്ധവും ഭരണഘടനക്കു നിരക്കാത്തതും അപ്രായോഗികവുമാണെന്ന് യോഗം വ്യക്തമാക്കി. ബില്ലിനെതിരേ നിയമ നടപടികള്‍ ഉള്‍പടെയുള്ള കാര്യങ്ങളുമായി മുന്നോട്ടു പോവാനും ഇതിനു വേണ്ടി നിയമ വിദഗ്ധരുടേയും പണ്ഡിതന്മാരുടേയും യോഗം ഉടനെ വിളിച്ചു ചേര്‍ക്കാനും യോഗം തീരുമാനിച്ചു. മുത്തലാഖ് നിരോധന ബില്ലിനെതിരേ നിയമ നിര്‍മ്മാണ സഭയില്‍ കൈകൊണ്ട പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാടിനെ യോഗം അഭിനന്ദിച്ചു. കേന്ദ്ര ഗവണ്‍മെന്റ് മുത്തലാഖ് ബില്ലിന്റെ കാര്യത്തില്‍ പുന പരിശോധന നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

11ന് കൂരിയാട്ടു നടക്കുന്ന ആദര്‍ശ സമ്മേളനം വന്‍ വിജയമാക്കാന്‍ യോഗം അഭ്യര്‍ഥിച്ചു