കോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് നാളെ അവധി

Posted on: January 10, 2018 7:28 pm | Last updated: January 10, 2018 at 7:28 pm
SHARE

കോഴിക്കോട് : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തുടര്‍ച്ചയായി 12ാം വര്‍ഷവും സര്‍ഗകിരീടം കോഴിക്കോട നേടിയതിനാല്‍ നാളെ ജില്ലയില്‍ കേരള സിലബസ് പഠിക്കുന്ന എല്ലാ സ്‌കുളൂകള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 895 പോയിന്റ് നേടിയാണ് കോഴിക്കോട് കിരീടം സ്വന്തമാക്കിയത്. 893 പോയിന്റ് നേടി പാലക്കാട് രണ്ടാം സ്ഥാനവും, 875 പോയിന്റുമായി മലപ്പുറം മൂന്നാം സ്ഥാനവും സ്വന്തമാക്കി. 865 പോയിന്റ് നേടി കണ്ണൂര്‍ നാലാം സ്ഥാനം ഉറപ്പിച്ചപ്പോള്‍ ആതിഥേയരായ തൃശൂര്‍ 864 പോയിന്റുമായി അഞ്ചാമതെത്തി.