മതസ്പര്‍ധ വളര്‍ത്തിയെന്ന കേസ്: ടി.പി സെന്‍കുമാറിനെതിരെ തെളിവില്ല

Posted on: January 10, 2018 7:13 pm | Last updated: January 10, 2018 at 7:13 pm
SHARE

തിരുവനന്തപുരം: മതസ്പര്‍ധ വളര്‍ത്തിയെന്ന കേസില്‍ മുന്‍ സംസ്ഥാന പോലീസ് മേധാവി ടി.പി സെന്‍കുമാറിനെതിരെ തെളിവില്ല.

ഇതുമായി ബന്ധപ്പെട്ട ഫൊറന്‍സിക് റിപ്പോര്‍ട്ട് തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ചു. ഒരു വാരികയിലെ അഭിമുഖത്തെ തുടര്‍ന്നായിരുന്നു കേസ്. ലേഖകന്‍ ഹാജരാക്കിയ ശബ്ദരേഖയില്‍ കേസെടുക്കാനുള്ളതൊന്നും ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.