Connect with us

Kerala

സാധാരണ സംഭവം, ഇനിയും ഇത്തരം യാത്രകള്‍ വേണ്ടിവരും : മുഖ്യമന്ത്രി

Published

|

Last Updated

കട്ടപ്പന: ഓഖി ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് ആകാശയാത്ര നടത്തിയതിന് വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മോഷണം നടത്തിയെന്ന മട്ടിലാണ് ചിലരുടെ പ്രചാരണം. ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിച്ച കേന്ദ്രസംഘത്തെ കണ്ടില്ലെങ്കില്‍ അതാവും പിന്നീട് വിവാദ വിഷയം. ഹെലികോപ്റ്ററില്‍ മാത്രമല്ല, മുഖ്യമന്ത്രിയും മന്ത്രിമാരും ഏതുവാഹനത്തില്‍ യാത്ര ചെയ്താലും ചെലവു വഹിക്കുന്നതു സര്‍ക്കാരാണ്. എന്നാല്‍ ഏതു കണക്കില്‍നിന്നാണ് ഇതെന്ന് ഒരു മന്ത്രിമാരും അന്വേഷിക്കാറില്ല. അതെല്ലാം ഉദ്യോഗസ്ഥരുടെ ചുമതലയാണ്. ഇത്തരം കാര്യങ്ങള്‍ അന്വേഷിക്കലല്ല തന്റെ പണി.

ഹെലികോപ്ടറില്‍ യാത്ര ചെയ്തതില്‍ വിവാദമാക്കാനൊന്നുമില്ല. ഇതെല്ലാം സാധാരണ നടക്കുന്ന കാര്യങ്ങളാണ്. ഇനിയും ഇത്തരം യാത്രകള്‍ വേണ്ടിവരും.

തനിക്ക് സഞ്ചരിക്കാനുള്ള ഹെലികോപ്റ്ററിന്റെ വാടക നല്‍കുന്നത് ദുരിതാശ്വാസ ഫണ്ടില്‍നിന്നാണെന്ന് അറിഞ്ഞിരുന്നില്ല. എന്നാല്‍ അറിഞ്ഞില്ലെന്നു പറഞ്ഞ് ഒഴിയുന്നുല്ല ഇടുക്കി സിപിഎം ജില്ലാസമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് എട്ടു ലക്ഷം രൂപയാണു ചിലവായത്. ഇതിനുള്ള തുക ഓഖി ദുരിതാശ്വാസനിധിയില്‍ നിന്ന് എടുത്തതാണ് വിവാദമായത്.

Latest