Connect with us

National

സിഖ് കൂട്ടക്കൊലയെക്കുറിച്ച് പുനരന്വേഷണം നടത്താന്‍ സുപ്രീം കോടതി ഉത്തരവ്

Published

|

Last Updated

ന്യൂഡല്‍ഹി : 1984ലെ സിഖ് കൂട്ടക്കൊലയെക്കുറിച്ച് പുനരന്വേഷണം നടത്താന്‍ സുപ്രീം കോടതി ഉത്തരവ്. റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ മൂന്നംഗ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് 186 കേസുകളില്‍ അന്വേഷിക്കുമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഇതുമായി ബന്ധപ്പെട്ട് സുപ്രധാന നിര്‍ദ്ദേശം നല്‍കിയത്. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തിനു പിന്നാലെ ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും പൊട്ടിപ്പുറപ്പെട്ട കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നതിനുള്ള പ്രത്യേക സംഘത്തിനു 2015 ഫെബ്രുവരിയിലാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയം രൂപംനല്‍കിയത്.

സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് അന്വേഷണം അവസാനിപ്പിച്ചതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ച 241 കേസുകളില്‍ 186 എണ്ണം മതിയായ അന്വേഷണം കൂടാതെയാണ് അവസാനിപ്പിച്ചതെന്ന് ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ സംഘത്തെ വച്ചുള്ള പുനരന്വേഷണം.

Latest