Connect with us

National

പുതിയ പത്തുരൂപ നോട്ട് റിസര്‍വ് ബാങ്കില്‍ വതരണത്തിനെത്തി

Published

|

Last Updated

മുംബൈ: പുതിയ പത്തുരൂപ റിസര്‍വ് ബാങ്കില്‍ വിതരണത്തിനെത്തി. ചെറുനോട്ടുകളുടെ ക്ഷാമം പരിഹരിക്കുന്നതിനായി പത്ത് രൂപയുടെ 100 കോടി നോട്ടുകളാണ് ആര്‍.ബി.ഐ അച്ചടിച്ചത്. ചോക്കലേറ്റ് ബ്രൗണ്‍ കളറാണ് നോട്ടിനുള്ളത്. കൊണാര്‍ക് സൂര്യക്ഷേത്രത്തിന്റെ ചിത്രവും നോട്ടില്‍ പതിച്ചിട്ടുണ്ട്.

2005ലാണ് അവസാനമായി പത്ത് രൂപ നോട്ടിന്റെ ഡിസൈന്‍ റിസര്‍വ് ബാങ്ക് മാറ്റിയത്. മഹാത്മാഗാന്ധി സീരിസിലുള്ള 200ന്റെയും 50ന്റെയും പുതിയ നോട്ടുകളും പുറത്തിറക്കിയതിന് പിന്നാലെയാണ് പത്ത് രൂപ നോട്ടും ആര്‍.ബി.ഐ വിതരണത്തിനെത്തിച്ചത്. ബാങ്ക് ശാഖകള്‍ വഴിമാത്രമാകും പുതിയ 10 രൂപയുടെ വിതരണമെന്ന് ആര്‍.ബി.ഐ വ്യക്തമാക്കി.