സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് ഇനി ലാപ്‌ടോപ്പുകള്‍ മാത്രം വാങ്ങിയാല്‍ മതിയെന്നു ഉത്തരവ്

Posted on: January 10, 2018 5:51 pm | Last updated: January 10, 2018 at 5:51 pm
SHARE

തിരുവനന്തപുരം: സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് ഇനി മുതല്‍ ഡെസ്‌ക് ടോപ്പുകള്‍ക്ക് പകരം ലാപ് ടോപ്പുകള്‍ മാത്രം വാങ്ങിയാല്‍ മതിയെന്ന് ഉത്തരവ്. വിദ്യാഭ്യാസ വകുപ്പിന്റെ ടെക്‌നിക്കല്‍ കമ്മറ്റിയുടെ നിര്‍ദ്ദേശം അനുസരിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കൊണ്ടുനടക്കാനുള്ള എളുപ്പവും പവര്‍ ബാക്ക് അപ്പ് ലഭിക്കുമെന്നതിനാലും വൈദ്യുതി ഉപഭോഗം കുറവായതിനാലുമാണ് ലാപ് ടോപ്പുകളിലേക്ക് മാറാന്‍ തീരുമാനിച്ചതെന്ന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്ക്‌നോളജി എജ്യുക്കേഷന്‍ വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് പറഞ്ഞു.

ഉത്തരവ് അനുസരിച്ച് മാര്‍ച്ച് 31ന് ് മുമ്പ് 4755 സ്‌കൂളുകളിലേക്കും 45,000 ക്ലാസ്മുറികളിലേക്കുമായി 62,250 ലാപ്‌ടോപ്പുകളും 43,450 പ്രൊജക്ടറുകളും വിതരണം ചെയ്യും.