Connect with us

Gulf

ഹത്ത ചെക്ക് പോസ്റ്റ് വഴി പ്രതിദിനം 5000 യാത്രക്കാര്‍

Published

|

Last Updated

ദുബൈ: ഒമാനിലേക്കുള്ള പ്രധാന പ്രവേശന ബോര്‍ഡറായ ഹത്ത വഴി പ്രതിദിനം 5,000 യാത്രക്കാര്‍ കടന്നുപോകുന്നുണ്ടെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്സ് (ജി ഡി ആര്‍ എഫ് എ).

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദ്ദേശങ്ങളെ തുടര്‍ന്നാണ് ഹത്ത ബോര്‍ഡര്‍ പോസ്റ്റ് നവീകരിച്ചതെന്ന് ജി ഡി ആര്‍ എഫ് എ ഡെപ്യൂട്ടി ഡയറക്ടര്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ പറഞ്ഞു.

പോസ്റ്റിലൂടെ കടന്ന് പോകുന്ന യാത്രക്കാര്‍ക്ക് 20 സെക്കന്‍ഡുകള്‍ക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു യാത്ര എളുപ്പമാക്കുന്നതിന് അത്യാധുനികമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ചെക്ക് പോസ്റ്റിലൂടെ 5000 പേര്‍ക്ക് കടന്നു പോവാനുള്ള ശേഷി കൈവരിച്ചത് മികച്ച നേട്ടമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.