Connect with us

Gulf

ദുബൈ പോലീസ് 25-ാമത് ബാച്ച് ബിരുദദാന ചടങ്ങ് പ്രൗഢമായി

Published

|

Last Updated

ദുബൈ: ദുബൈ പോലീസ് 25-ാമത് ബാച്ചിന്റെ ബിരുദദാന ചടങ്ങില്‍ ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സംബന്ധിച്ചു. പോലീസ് മ്യൂസിക് ബാന്‍ഡിന്റെ ദേശീയ ഗാനാലാപനത്തിന് ശേഷം പാസിംഗ് ഔട്ട് പരേഡ് ആരംഭിച്ചു. ദുബൈ പോലീസ് അക്കാഡമിയിലായിരുന്നു പ്രൗഢഗംഭീര ചടങ്ങ്.

പുതുതായി ഇറങ്ങിയ ബാച്ചില്‍ മാസ്റ്റര്‍, ഡോക്ടറല്‍ ബിരുദാനന്തര ബിരുദ ധാരികളും ലോ ആന്‍ഡ് പോലീസ് സയന്‍സില്‍ ബിരുദമുള്ളവരുമുണ്ട്.

ചടങ്ങില്‍ ദുബൈ സിവില്‍ ഏവിയേഷന്‍ ചെയര്‍മാനും എമിറേറ്റ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവുമായി ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം, ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ശൈഖ് ഹാഷിര്‍ ബിന്‍ മക്തൂം, ദുബൈ പോലീസ്, ജനറല്‍ സെക്യൂരിറ്റി ഉപാധ്യക്ഷന്‍ ലെഫ്റ്റനന്റ് ജനറല്‍ ദാഹി ഖല്‍ഫാന്‍ തമീം, ദുബൈ പോലീസ് മേധാവി“മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി, ദുബൈ പോലീസ് ട്രെയ്‌നിംഗ് ആന്‍ഡ് അക്കാഡമിക് വിഭാഗം അസി. കമാന്‍ഡന്റ് മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് ബിന്‍ ഫഹദ് തുടങ്ങി വിവിധ പോലീസ് ഡിപ്പാര്‍ട്‌മെന്റ് മേധാവികള്‍, ഡയറക്ടര്‍ ജനറല്‍മാര്‍, മുതിര്‍ന്ന സായുധസേനാ-പോലീസ് ഓഫീസര്‍മാര്‍, സഹോദര രാജ്യങ്ങളില്‍നിന്ന് ക്ഷണിക്കപ്പെട്ട അതിഥികള്‍, ബിരുദം നേടിയ സേനാംഗങ്ങളുടെ രക്ഷിതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

 

---- facebook comment plugin here -----

Latest