Connect with us

International

യുഎസുമായുള്ള രഹസ്യാന്വേഷണ, പ്രതിരോധ സഹകരണം അവസാനിപ്പിച്ചുവെന്ന് പാക്കിസ്ഥാന്‍

Published

|

Last Updated

ഇസ്ലാമാബാദ്: യുഎസുമായുള്ള രഹസ്യാന്വേഷണ, പ്രതിരോധ സഹകരണം അവസാനിപ്പിച്ചതായി പാക് പ്രതിരോധ മന്ത്രി കുറം ദസ്തഗീര്‍ ഖാന്‍. തീവ്രവാദികളെ സഹായിക്കുന്ന കാരണത്താല്‍ പാക്കിസ്ഥാന് നല്‍കിവന്നിരുന്ന രണ്ട് ബില്യണ്‍ ഡോളറിന്റെ ധനസഹായം യുഎസ് നിര്‍ത്തിവെച്ചതിന് മറുപടിയായാണ് പാക് നടപടി. പാക് ദിനപത്രമായ ദി ന്യൂസ് ഇന്റര്‍ നാഷണല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ യുഎസിലെ പാക് എംബസി വാര്‍ത്ത നിഷേധിച്ചതായി വോയിസ് ഓഫ് അമേരിക്ക റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൊവ്വാഴ്ച ഒരു പൊതു പരിപാടിയില്‍ സംസാരിക്കവെയാണ് പാക് പ്രതിരോധ മന്ത്രി യുഎസുമായുള്ള സഹകരണം അവസാനിപ്പിച്ചതായി അറിയിച്ചത്. എന്നാല്‍ ഇക്കാര്യം യുഎസിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടോ ഇല്ലയോ എന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

Latest