Connect with us

Kerala

ഐഎച്ച്ആര്‍ഡി നിയമനം: വിഎ അരുണ്‍കുമാര്‍ കുറ്റവിമുക്തന്‍

Published

|

Last Updated

തിരുവനന്തപുരം: ഐ എച്ച് ആര്‍ ഡി നിയമന കേസില്‍ മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാറിനെ കോടതി കുറ്റവിമുക്തനാക്കി. തിരുവനന്തപുരം പ്രത്യേക കോടതിയുടേതാണ് വിധി. നായനാര്‍ സര്‍ക്കാറിന്റെ കാലത്ത് ഐഎച്ച് ആര്‍ ഡി ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിച്ചത് മാനദണ്ഡങ്ങള്‍ പാലിച്ചാണെന്ന് വ്യക്തമാക്കിയാണ് കോടതി അദ്ദേഹത്തെ വെറുതെവിട്ടത്.

കേസ് അന്വേഷിച്ച വിജിലന്‍സ് നിയമനവും സ്ഥാനക്കയറ്റവും നല്‍കിയത് മാനദണ്ഡങ്ങള്‍ പാലിച്ചാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് കേസ് അവസാനിപ്പിച്ച് വിജിലന്‍സ് കോടതിയില്‍ അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഇത്ം അംഗീകരിച്ചാണ് കോടതി ഉത്തരവ്.

Latest