കൊട്ടക്കമ്പൂര്‍ ഭൂമിയിടപാട്: രണ്ട് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി

Posted on: January 10, 2018 12:06 pm | Last updated: January 10, 2018 at 2:06 pm
SHARE

കൊച്ചി: കൊട്ടക്കമ്പൂര്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം രണ്ടു മാസത്തിനകം പൂര്‍ത്തീകരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസന്വേഷണം ഇനിയും നീട്ടിയാല്‍ മറ്റേതെങ്കിലും ഏജന്‍സിക്ക് കൈമാറുമെന്നും കോടതി വ്യക്തമാക്കി. മാര്‍ച്ച് പത്തിനകം അന്വേഷണം പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് കൈമാറണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

നേരത്തെ അന്വേഷണം പൂര്‍ത്തീയാക്കാന്‍ പോലീസിന് ഒരു മാസത്തെ സമയം നല്‍കിയിരുന്നു. ഇത് പാലിക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ അന്ത്യശാസനം.