വിടി ബൽറാം എംഎൽഎയ്ക്ക് നേരെ ചീമുട്ടയേറ്

Posted on: January 10, 2018 12:01 pm | Last updated: January 10, 2018 at 4:39 pm
SHARE

പാലക്കാട്: എകെജിയെ വിമര്‍ശിച്ച് വിവാദത്തില്‍പെട്ട തൃത്താല എം എല്‍ എ വി ടി ബല്‍റാമിനെതിരെ ചീമുട്ടയേറ്. പാലക്കാട് തൃത്താലയില്‍ ഒരു സ്വകാര്യ ലാബിന്റെ ഉദ്ഘാടനത്തിന് എത്തിയ എംഎല്‍എക്ക് നേരെയാണ് സിപിഎം പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞത്.

ബുധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. സംഭവത്തെ തുടര്‍ന്ന് സിപിഎം – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.

പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പേലീസ് ലാത്തി വീശി. ട്ടുണ്ട്. സംഘര്‍ഷത്തിനിടെയുണ്ടായ കല്ലേറില്‍ ബല്‍റാമിന്റെ ഇന്നോവ കാറിന് കേടുപാട് സംഭവിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here