Connect with us

Kasargod

പോലീസ് സേനയില്‍ ആര്‍എസ്എസ് ആധിപത്യമാണെന്നു സിപിഎം സമ്മേളനത്തില്‍ വിമര്‍ശനം

Published

|

Last Updated

കാസര്‍കോട്: സിപിഎം ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ സംഘടനാപരമായ ദൗര്‍ബല്യങ്ങളെക്കുറിച്ചും പരാമര്‍ശങ്ങള്‍. വിഭാഗീയത ഇപ്പോഴും നിലനില്‍ക്കുന്ന നീലേശ്വരം ഏരിയാ കമ്മിറ്റിയെ റിപ്പോര്‍ട്ടില്‍ നിശിതമായി വിമര്‍ശിച്ചപ്പോള്‍ ബേഡകം ഏരിയാ കമ്മിറ്റിയിലെ പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ നേതൃത്വത്തിന് വീഴ്ച പറ്റിയതായി പരോക്ഷമായി സമ്മതിക്കുന്നു.

പോലീസിനെതിരെയും രൂക്ഷ വിമര്‍ശനമാണ് ഉണ്ടായത്. പോലീസ് സേനയില്‍ ആര്‍എസ്എസ് ആധിപത്യമാണെന്നും പാര്‍ട്ടി അനുഭാവികള്‍ പോലീസ് സേനയോട് വൈമുഖ്യം കാണിക്കുന്നതായും വിമര്‍ശനമുണ്ടായി. സജീവ പാര്‍ട്ടി അനുഭാവികളായ പോലീസുകാരെ വിജിലന്‍സ്, സ്‌പെഷല്‍ ബ്രാഞ്ച് തുടങ്ങിയ സ്‌പെഷല്‍ വിംഗുകളില്‍ നിയോഗിക്കുന്നതിനാല്‍ പോലീസ് സ്റ്റേഷനുകളില്‍ പാര്‍ട്ടി അനുഭാവികള്‍ക്ക് കാര്യമായ പരിഗണന ലഭിക്കുന്നില്ലെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.

ജില്ലയിലെ മുതിര്‍ന്ന നേതാവായിരുന്ന പി ഗോപാലന്‍ മാസ്റ്റര്‍ പാര്‍ട്ടി വിട്ട് സിപിഐയില്‍ ചേര്‍ന്നതിലൂടെ പാര്‍ട്ടിയില്‍ നിന്നും 150ഓളം അംഗങ്ങളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടായതായി റിപ്പോര്‍ട്ടില്‍ സമ്മതിക്കുന്നു. ഗോപാലന്‍ മാസ്റ്ററും സംഘവും പാര്‍ട്ടി വിട്ടതിനെ തുടര്‍ന്ന് ബേഡകത്ത് നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പ്രസംഗിച്ച സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശം കൊഴിഞ്ഞുപോക്കിന്റെ ആക്കം വര്‍ധിപ്പിച്ചതായി ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.

 

 

 

Latest