Connect with us

Kerala

സംസ്ഥാന സ്‌കൂള്‍കലോത്സവം; വ്യാജ അപ്പീലുകള്‍ നല്‍കിയ രണ്ടുപേരെ അറസ്റ്റ് ചെയ്തു

Published

|

Last Updated

തൃശ്ശൂര്‍: തൃശൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്റെ പേരില്‍ വ്യാജ അപ്പീലുകള്‍ നല്‍കിയ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഒരു നൃത്താധ്യാപകനും അപ്പീല്‍ തയ്യാറാക്കാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച സഹായിയുമാണ് അറസ്റ്റിലായത്.പ്രതികളെ തൃശ്ശൂര്‍ പോലീസ് ക്ലബില്‍ ഐ.ജി.യുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ തുടരുന്നു. കേസില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ട്

 

പൊതുവിദ്യാഭ്യാസ വകുപ്പ് അഡിഷണല്‍ ഡയറക്ടര്‍ ജസ്സി ജോസഫാണ് തൃശ്ശൂര്‍ ഈസ്റ്റ് പോലീസില്‍ പരാതി നല്‍കിയത്. ഈസ്റ്റ് പോലീസ് ഈ കേസ് െ്രെകം ബ്രാഞ്ചിന് കൈമാറി. തൃശ്ശൂര്‍ െ്രെകംബ്രാഞ്ച് എസ്.പി. പി. എന്‍. ഉണ്ണിരാജനാണ് അന്വേഷണച്ചുമതല.

കലോത്സവത്തില്‍ നൂറു കണക്കിന് വ്യാജ അപ്പീലുകള്‍ നല്‍കിയിട്ടുണ്ടെന്നാണ് നിഗമനം. വ്യാജ അപ്പീലുകള്‍ ഉണ്ടെന്ന വാര്‍ത്ത വന്നതോടെ ഇത് കൈയിലുള്ളവര്‍ കലോത്സവമോഹം തന്നെ ഉപേക്ഷിച്ചു. സംഘനൃത്തം, വട്ടപ്പാട്ട്, കോല്‍ക്കളി, മാപ്പിളപ്പാട്ട്, കേരളനടനം, ഒപ്പന എന്നീ ഇനങ്ങളിലാണിവ. എറണാകുളം, കോഴിക്കോട്, തൃശ്ശൂര്‍, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളില്‍ നിന്നുള്ള വ്യാജന്മാരെയാണ് കണ്ടെത്തിയത്.

Latest