Connect with us

Gulf

ഇന്ത്യന്‍ നഗരങ്ങളിലേക്ക് നിരക്കിളവുമായി എമിറേറ്റ്‌സ്

Published

|

Last Updated

ദുബൈ: ഈ മാസം 22നുള്ളില്‍ വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള യാത്ര ബുക്ക് ചെയ്യുന്നവര്‍ക്ക് നിരക്കിളവുമായി എമിറേറ്റ്‌സ്. കൊച്ചി, തിരുവനന്തപുരം തുടങ്ങിയ ഇന്ത്യയിലെ നഗരങ്ങള്‍ ഉള്‍പെടെ ലോകത്തിന്റെ വിവിധ സ്ഥലങ്ങളിലേക്കുള്ള ഇക്കണോമി, ബിസിനസ് ക്ലാസ് ടിക്കറ്റുകളില്‍ ഇളവുണ്ട്. ഈ മാസം 12 മുതല്‍ 2018 നവംബര്‍ 30 വരെയുള്ള യാത്രകളാണ് പ്രത്യേക നിരക്കില്‍ ബുക്ക് ചെയ്യാന്‍ സാധിക്കുക. നിബന്ധനകള്‍ ബാധകമാണ്.

ദുബൈയില്‍ നിന്നും കൊച്ചിയിലേക്കും തിരിച്ചും ഇക്കണോമി ക്ലാസില്‍ പോകുന്നതിന് 905 ദിര്‍ഹംമാണ് നല്‍കേണ്ടത്. തിരുവനന്തപുരത്തേക്കാണെങ്കില്‍ 985 ദിര്‍ഹം നല്‍കണം. മുംബൈ- 905, ഡല്‍ഹി- 905, ചെന്നൈ- 955, ഹൈദരബാദ്- 1015, ബെംഗളൂരു- 1195, അഹമ്മദബാദ്- 1305, കൊല്‍ക്കത്ത- 1395 ദിര്‍ഹവുമാണ് നിരക്ക്.

ദുബൈയില്‍ നിന്ന് കുവൈത്തിലേക്ക് 825, ബഹ്‌റൈന്‍- 925, മസ്‌കത്ത്- 945, ദമാം- 1035, റിയാദ്- 1145, ജിദ്ദ- 1245, ബാങ്കോക്ക്- 2245, ന്യൂയോര്‍ക്ക്- 3535, ഇസ്‌ലാമാബാദ്- 1035 ദിര്‍ഹമും നല്‍കണം.
ഒമാനില്‍ താമസിക്കുന്നവര്‍ക്കായി പ്രഖ്യാപിച്ച ഇളവ് ഉപയോഗപ്പെടുത്താന്‍ ഈ മാസം 22 വരെയാണ് സമയം. ജനുവരി 11 മുതല്‍ നവംബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ കുറഞ്ഞ നിരക്ക് ആനുകൂല്യത്തില്‍ യാത്ര ചെയ്യാനാകും.

മസ്‌കത്ത് – ദുബൈ 71 റിയാല്‍, മസ്‌കത്ത് – കൊല്‍ക്കത്ത- 89, മസ്‌കത്ത് – കെയ്‌റോ- 531, മസ്‌കത്ത് – മനില- 679, മസ്‌കത്ത് – ബാങ്കോക്ക്- 698, മസ്‌കത്ത്-ലണ്ടന്‍- 864, മസ്‌കത്ത്-ന്യൂയോര്‍ക്ക് 911 റിയാല്‍ എന്നിങ്ങനെയാണ് എകോണമി ക്ലാസിലെ പുതിയ നിരക്കുകള്‍. ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ക്കും നിരക്കിളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

 

Latest