പിണറായിയുടെ നിലപാടുകള്‍ ട്രംപിന് തുല്യമെന്ന് ജനയുഗം എഡിറ്റര്‍

Posted on: January 9, 2018 4:22 pm | Last updated: January 9, 2018 at 9:39 pm

തിരുവന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച്
സിപിഐ മുഖപത്രമായ ജനയുഗത്തിന്റെ എഡിറ്ററും മുന്‍ എംഎല്‍എയുമായ രാജാജി മാത്യു തോമസ്. പിണറായിയുടെ നിലപാടുകള്‍ മോദിക്കും ട്രംപിനും തുല്യമാണെന്ന് രാജാജി മാത്യു തോമസ് പറഞ്ഞു.

മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രിയുടെ സമീപനം അപകടകരമാണ്.’കടക്ക് പുറത്ത്’ എന്ന് ഒരുമുഖ്യമന്ത്രിയും മാധ്യമങ്ങളോട് പറഞ്ഞിട്ടില്ല. ആശയവിനിമയത്തിന് സമൂഹമാധ്യമങ്ങളെ മാത്രം ഉപയോഗിക്കുന്നത് ആശാസ്യമല്ല. ഇടതുപക്ഷം ഇക്കാര്യം ചിന്തിക്കണമെന്നും തന്റെ നിലപാട് സമൂഹത്തിനുവേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന മാധ്യമ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.