അമലാ പോള്‍ ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി

Posted on: January 9, 2018 2:27 pm | Last updated: January 9, 2018 at 2:27 pm
SHARE

കൊച്ചി: വ്യാജമേല്‍വിലാസത്തില്‍ വാഹന രജിസ്‌ട്രേഷന്‍ നടത്തി നികുതി വെട്ടിച്ച കേസില്‍ നടി അമലാ പോള്‍ ക്രൈം ബ്രാഞ്ചിനു മുന്നില്‍ ഹാജരാകണമെന്ന് ഹൈക്കോടതി. ഈ മാസം 15ന് പത്ത് മുതല്‍ ഒരു മണിവരെ ക്രൈം ബ്രാഞ്ചിന് അമലാ പോളിനെ ചോദ്യം ചെയ്യാമെന്ന് കോടതി വ്യക്തമാക്കി.

അതേസമയം, ജാമ്യം ആവശ്യപ്പെട്ട് അമലാ പോള്‍ നല്‍കിയ ഹരജി പത്ത് ദിവസത്തിന് ശേഷം പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. അമലാ പോള്‍ വാഹനം റജിസ്റ്റര്‍ ചെയ്തിരിക്കുന്ന പുതുച്ചേരിയിലെ വിലാസത്തില്‍ ഒന്നില്‍ കൂടുതല്‍പേര്‍ താമസിച്ചിരുന്നതായി രേഖയുണ്ടെന്ന് കണ്ടെത്തിയതായും ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു.

അതുകൊണ്ടു തന്നെ വിശദമായ അന്വേഷണത്തിലൂടെയും ചോദ്യം ചെയ്യലിലൂടെയും മാത്രമേ യഥാര്‍ഥ താമസക്കാരനെ കണ്ടെത്താന്‍ കഴിയുകയുള്ളു എന്ന വാദമാണ് കോടതിയില്‍ ഉന്നയിച്ചത്. സമാനമായ കേസില്‍ നടന്‍ ഫഹദ് ഫാസിലിനെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here