Connect with us

Ongoing News

യൂസുഫ് പത്താനെ ബിസിസിഐ അഞ്ച് മാസത്തേക്ക് വിലക്കി

Published

|

Last Updated

മുംബൈ: ഉത്തേജക മരുന്ന് ഉപയോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ക്രിക്കറ്റ് താരം യൂസുഫ് പത്താനെ ബിസിസിഐ അഞ്ച് മാസത്തേക്ക് വിലക്കി. മാര്‍ച്ചില്‍ നടന്ന ട്വന്റി20 മത്സരത്തില്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചുവെന്നാണ് കണ്ടെത്തല്‍. നിരോധിത മരുന്നായ ടെര്‍ബ്യുടലൈന്റെ സാന്നിധ്യം യുസുഫില്‍ നിന്ന് ശേഖരിച്ച സാംപിളില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ചുമക്കുള്ള മരുന്ന് ഉപയോഗിച്ചതിനാലാണ് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെടാന്‍ കാരണമെന്ന് യുസുഫ് ബിസിസിഐയെ അറിയിച്ചു. താരത്തിന്റെ വിശദീകരണത്തെ തുടര്‍ന്നാണ് വിലക്ക് അഞ്ച് മാസത്തിലൊതുക്കിയത്. മുന്‍കാല പ്രാബല്യമുള്ള വിലക്കായതിനാല്‍ ഈ മാസം അവസാനം വിലക്കിന്റെ കാലാവധി അവസാനിക്കും. ഐപിഎല്ലില്‍ കളിക്കുന്നതിനും താരത്തിന് വിലക്കില്ല.