ചരിത്രത്തില്‍ ഇല്ലാത്തതൊന്നും ബല്‍റാം പറഞ്ഞിട്ടില്ല; മാപ്പ് പറയേണ്ട കാര്യമില്ല: ഉണ്ണിത്താന്‍

Posted on: January 9, 2018 1:35 pm | Last updated: January 9, 2018 at 2:15 pm
SHARE

തിരുവനന്തപുരം: എകെജിക്കെതിരായി വിവാദ പരാമര്‍ശം നടത്തിയ വി.ടി ബല്‍റാം എംഎല്‍എയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്ത്.
എകെജിയെപ്പറ്റി ചരിത്രത്തിലില്ലാത്തതൊന്നും ബല്‍റാം പറഞ്ഞിട്ടില്ലെന്നും മാപ്പ് പറയേണ്ട കാര്യമില്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

ബാലപീഡനം എന്ന് ബല്‍റാം പരാമര്‍ശിച്ചത് നാക്കുപിഴയായി കണക്കാക്കാം. അതിന് മാപ്പുപറയേണ്ടതില്ല. കാറല്‍ മാര്‍ക്‌സിന്റെ ചരിത്രം പഠിച്ചാല്‍ പിന്നെ സദാചാരത്തെപ്പറ്റി പറയാന്‍ ഇന്ത്യയില്‍ ഒരു കമ്യൂണിസ്റ്റുകാരനും ഉണ്ടാകില്ല. മന്ത്രി എം എം മണി കഴുതയെപ്പോലെയാണെന്നും മന്ത്രി മറ്റുള്ളവരെ അധിക്ഷേപിച്ച് കാമം തീര്‍ക്കുകയാണെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

എകെജിക്കെതിരെ സമൂഹ മാധ്യമത്തിലൂടെ വിവാദ പരാമര്‍ശം നടത്തിയ വിടി ബല്‍റാം എംഎല്‍എയെ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ തള്ളിപ്പറഞ്ഞിരുന്നു.