സോളാര്‍ കേസ് തുടരന്വേഷണം: ഉമ്മന്‍ ചാണ്ടിയുടെ മൊഴിയെടുത്തു

Posted on: January 9, 2018 10:57 am | Last updated: January 9, 2018 at 2:02 pm
SHARE

തിരുവനന്തപുരം: സോളാര്‍ കേസിന്റെ തുടരന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണസംഘം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൊഴി രേഖപ്പെടുത്തി. ബിജെപി നേതാവ് കെ സുരേന്ദ്രന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൊഴിയെടുത്തത്.

സോളാര്‍ കേസില്‍ തന്നെ ഒരാള്‍ ബ്ലാക്ക്‌മെയില്‍ ചെയ്തുവെന്ന് ഉമ്മന്‍ ചാണ്ടി വെളിപ്പെടുത്തിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് സുരേന്ദ്രന്‍ പരാതി നല്‍കിയത്.

തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്തത് വ്യക്തിയല്ലെന്നാണ് ഉമ്മന്‍ചാണ്ടി മൊഴി. ബിജു രാധാകൃഷ്ണനുമായുള്ള കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ താന്‍ പുറത്തുപറഞ്ഞില്ല. ഇതിന്റെ പേരില്‍ പലരും തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്തുവെന്നും ഉമ്മന്‍ ചാണ്ടിയുടെ പറഞ്ഞിരുന്നു.