നിലമ്പൂരില്‍ ലോറി പാഞ്ഞുകയറി രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

> പതിനൊന്ന് പേര്‍ക്ക് പരുക്ക് > അപകടത്തിന് കാരണം അമിത വേഗത
Posted on: January 9, 2018 10:44 am | Last updated: January 9, 2018 at 7:35 pm
SHARE

മലപ്പുറം: നിലമ്പൂര്‍ വഴിക്കടവിനടുത്ത് ബസ് കാത്തുനില്‍ക്കുകയായിരുന്ന വിദ്യാര്‍ഥികളുടെ ഇടയിലേക്ക് ലോറി പാഞ്ഞ് കയറി രണ്ട് കുട്ടികള്‍ മരിച്ചു. മണിമൂളി സികെഎച്ച്എസ്എസിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥികളായ
മുഹമ്മദ് ഷാമില്‍, ഫിദ മോള്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍പത്ത് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

കര്‍ണാടകയില്‍നിന്ന് കൊപ്ര കയറ്റിവന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. ആദ്യം ബൈക്കിലിടിച്ച് നിയന്ത്രണം വിട്ട ലോറി ബസിലും ഓട്ടോയിലും ഇടിച്ചശേഷം ബസ് സ്‌റ്റോപ്പിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അമിത വേഗതയാണ് അപകടത്തിനു കാരണമായതെന്ന്് നാട്ടുകാര്‍ ആരോപിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here